റിയല്‍മിയുടെ നാര്‍സോ ഫോണുകള്‍ ഏപ്രിൽ 21ന് എത്തും

റിയല്‍മിയുടെ പുതിയ നാര്‍സോ സീരിസ് ഫോണുകള്‍ ഏപ്രിൽ 21ന് എത്തുമെന്ന് സൂചന. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് മാർച്ച് 26-ന് നടക്കാനിരുന്ന റിയല്‍മി നാര്‍സോ 10, റിയല്‍മി നാര്‍സോ 10A ഫോണുകളുടെ ലോഞ്ച് ഏപ്രിലിലേക്ക് മാറ്റി വെച്ചത്.

ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മുതലാണ് നാർസോ സീരിസിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുക. യൂട്യൂബിൽ ഇവന്റ് തത്സമയം സംപ്രേക്ഷണം ചെയ്യും. രാജ്യത്ത് മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളും ഏപ്രിൽ 20 ന് ശേഷം വിൽക്കാൻ ഗവൺമെന്റ് അനുവദിച്ചതോടെയാണ് റിയൽമി പുതിയ സീരിസ് ഫോണുകളുടെ ലോഞ്ച് തീയതിയും ഉടനടി പ്രഖ്യാപിച്ചത്.

15,000 രൂപയില്‍ താഴെയാവും നാര്‍സോ 10 സ്മാര്‍ട്‌ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ മ്യാന്‍മറില്‍ അവതരിപ്പിച്ച റിയല്‍മി 6i സ്മാര്‍ട്‌ഫോണിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് നാര്‍സോ 10 എന്നാണ് പ്രതീക്ഷ. റിയല്‍മി 6iയുടെ ബേസ് മോഡലിന് 13300 രൂപ ആണ് വില. ‘ഫീൽ ദ പവർ’ എന്ന ടാഗ് ലൈനോടെയാണ് നാർസോ സീരിസ് ഫോണുകൾ എത്തുന്നത്. ജനറേഷൻ Z എന്ന് കൂടി നാർസോയുടെ വിശേഷണമായി ടീസറിൽ പറയുന്നുണ്ട്.

More Stories
Mahershala Ali will be the next ‘Blade’ as Marvel rolls out Phase 4