F1 The Movie 2025 Movie Poster
F1 The Movie 2025 Movie Official Poster

എഫ്1: ദി മൂവി (2025) – ഹോളിവുഡ് സിനിമയിലെ എന്റെ അത്യന്തം രസകരമായ അനുഭവങ്ങൾ

Posted on

🏎️ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് അനുഭവം: ഒരു പഴയ തിയേറ്ററിലെ Formula F1 കാഴ്ച! 🎬

 

തിയേറ്ററിലേക്ക് കടന്നുചെല്ലുമ്പോൾ കണ്ട കാഴ്ചയിൽ എനിക്ക് ഒരൽപ്പം അത്ഭുതം തോന്നി. അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ഇതൊരു ഹോളിവുഡ് സിനിമ ആയതുകൊണ്ടും, പൊതുവെ നമ്മുടെ നാട്ടിൽ അത്ര പോപ്പുലറല്ലാത്ത കാറ്റഗറി ആയതുകൊണ്ടുമായിരിക്കാം കാണികൾ കുറഞ്ഞത്.

സത്യം പറഞ്ഞാൽ, ഞാനും Formula F1 ഉം തമ്മിലുള്ള ആകെയുള്ള ബന്ധം, പണ്ട് സ്റ്റാർ സ്പോർട്‌സ് ചാനലിൽ കാറുകൾ പറക്കുന്നത് കുറച്ചുനേരം നോക്കി ഇരുന്നിട്ടുണ്ട് എന്നത് മാത്രമാണ്. എന്നിട്ടും ഈ സിനിമ കാണാനുള്ള ഒരു ആകാംഷ എന്നിലുണ്ടായിരുന്നു.

 

🎟️ ടിക്കറ്റ് കൗണ്ടറിൽ…

 

ഞാൻ ടിക്കറ്റ് എടുക്കാനായി കൗണ്ടറിലേക്ക് നടന്നു. 2D വേർഷനാണ് പ്രദർശിപ്പിക്കുന്നത്. ഓർമ്മകൾ പിന്നോട്ട് പോയി. ഈ തിയേറ്ററിൽ പണ്ട് ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, ബാൽക്കണി എന്നിങ്ങനെ ടിക്കറ്റെടുത്ത് സിനിമ കണ്ടിട്ടുണ്ട്. പക്ഷേ തിയേറ്റർ പുതുക്കിപ്പണിത ശേഷം ഞാൻ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇപ്പോൾ ബാൽക്കണിയില്ലെന്നും, മോഡേൺ തിയേറ്ററുകൾ പോലെ പുറകിൽ സോഫ സീറ്റുകളും മുൻപിൽ കുഷ്യൻ സീറ്റുകളും ആണെന്നും കേട്ടിരുന്നു.

ആളുകൾ കുറവായതുകൊണ്ട് ക്യൂ ഉണ്ടായിരുന്നില്ല. കൗണ്ടറിലെ ചേട്ടനോട് ഞാൻ ടിക്കറ്റിന്റെ വില എത്രയാണെന്ന് ചോദിച്ചു. എന്നെയൊന്ന് നോക്കിയിട്ട് പുള്ളി പറഞ്ഞു: “150 രൂപ.”

“ഏകദേശം നടുക്കുള്ള ഒരു സീറ്റ് മതി,” ഞാൻ ആവശ്യം പറഞ്ഞു.

“ആ,” എന്നൊരു മൂളലോടെ അദ്ദേഹം E12 സീറ്റ് നമ്പർ രേഖപ്പെടുത്തിയ തെർമൽ പ്രിന്റ് കോപ്പി എനിക്ക് നൽകി. 🎫

 

🥵 ചൂടുപിടിച്ച തർക്കം, ചൂടുള്ള തിയേറ്റർ!

 

ടിക്കറ്റുമായി തിയേറ്ററിനകത്ത് കയറാനുള്ള ബെൽ മുഴങ്ങാൻ കാത്ത് ഞാൻ അവിടുത്തെ ഇരിപ്പിടത്തിൽ അക്ഷമനായി കാത്തിരുന്നു. അപ്പോഴാണ് ഒരു രംഗം ശ്രദ്ധയിൽപ്പെട്ടത്. സിനിമ കാണാൻ വന്ന ഒരു പയ്യൻ തിയേറ്റർ ജീവനക്കാരുമായി സംസാരിച്ച് തർക്കിക്കുന്നു.

“നിങ്ങൾ എന്താ ഇവിടെ AC ഇടാത്തത്? ചൂടെടുത്തിട്ട് വയ്യ,” എന്നായിരുന്നു അവന്റെ പരാതി.

“AC ഒന്നും ഇപ്പോൾ ഇടാൻ പറ്റില്ല. ഇവിടെ ഇങ്ങനെയാണ്,” ജീവനക്കാരന്റെ മറുപടിയിൽ നിന്നും, കസ്റ്റമർ സർവീസിന്റെ കാര്യത്തിൽ ഇവർ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് എനിക്ക് മനസ്സിലായി.

“ഈ കാന്റീനിൽ കയറി ആ ഫാനിന്റെ അവിടെ നിന്നോട്ടെ?” പയ്യൻ വീണ്ടും ചോദിച്ചു.

അപ്പോഴാണ് എനിക്ക് സ്വയം ശ്രദ്ധിക്കാൻ തോന്നിയത്, എനിക്കും ചൂടുണ്ടോ, അതോ ആ പയ്യന്റെ മാത്രം പ്രശ്നമാണോ എന്ന്!

ശരിയാണ്, അത്യാവശ്യം നല്ല ചൂടുണ്ട്! വിയർത്ത് ഒഴുകുന്നില്ലെങ്കിലും, തിയേറ്ററിനുള്ളിലെ ലൈറ്റുകളുടെ താപം കാരണമാകാം, ഒരു സുഖമില്ലാത്ത ചൂട് അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. 🔥

അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ, എന്റെ ആകാംഷയെ ശാന്തമാക്കിക്കൊണ്ട്, തിയേറ്ററിലേക്ക് പ്രവേശിക്കാനുള്ള ബെൽ മുഴങ്ങി! 🔔 ഇനി റേസിംഗ് ട്രാക്കിലേക്ക്…