വളരെ നാളുകൾക്ക് ശേഷം ഒരു തിയേറ്റർ യാത്ര! 🎬🍿
വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു സിനിമ തിയേറ്ററിൽ പോയി കാണുന്നത്. സാധാരണ ജീവിതത്തിരക്കുകൾക്കിടയിൽ പലപ്പോഴും മാറ്റി വെക്കുന്നൊരു സന്തോഷമാണ് സിനിമ കാണുക എന്നത്.
Ashling നെ സർവീസിന് കയറ്റി, സമയം കളയാൻ എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് – “ഒരു സിനിമക്ക് കയറാമല്ലോ!” എന്നൊരു ചിന്ത മനസ്സിൽ വന്നത്.
ഷൊർണൂർ റോഡിൽ നിന്നൊരു നടത്തം 🚶♂️☀️
പിന്നെ ഒന്നും നോക്കിയില്ല – ഷൊർണൂർ റോഡിൽ നിന്നും നേരെ തൃശൂർ റൗണ്ടിലേക്ക് നടന്നു. കയ്യിലുണ്ടായ ഹെൽമറ്റ് സർവീസ് സെന്ററിൽ വെച്ചതുകൊണ്ട് നടത്തം എളുപ്പമായിരുന്നു. അല്ലെങ്കിലും കുറെ നാളുകൾക്ക് ശേഷം അന്നാണ് ഞാൻ കുറച്ച് ദൂരം നടന്നത്.
അങ്ങനെ ഷൊർണൂർ റോഡിൽ നിന്നും നായ്ക്കനാൽ വഴി രാഗം തിയേറ്ററിന് മുന്നിലേക്ക് എത്തിയപ്പോൾ അവിടെ Jurassic World Rebirth കളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഷോ സമയം 12:30.
ഫോണിൽ നോക്കിയപ്പോൾ സമയം 11:00 ആയിരുന്നു. അതിനാൽ നടത്തം കുറച്ചുകൂടി നീട്ടാമെന്ന് തോന്നി.
ലക്ഷ്യം കണ്ടുമുട്ടിയപ്പോൾ: ജോസ് തിയേറ്റർ! 🎯⭐
നേരെ മുന്നോട്ട് പോയത് നമ്മുടെ ജോസ് തിയേറ്ററിന്റെ മുൻപിലേക്ക്.
അവിടെ ഷോ 12:00ന് – എഫ്1: ദി മൂവി (2025).
ഉടൻ BookMyShow എടുത്ത് റേറ്റിംഗ് നോക്കി.
9.2 ⭐ (ഇപ്പോൾ 9.5 ആയി 😄) – പിന്നെ ഒന്നും ആലോചിക്കാതെ gate നുള്ളിലേക്ക് കയറി.
“ഇവിടം ഞാൻ നോക്കിക്കൊള്ളാം…” 🌧️☔
പുറത്ത് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ, മഴ പെയ്യാൻ തുടങ്ങി.
ഒരു നിമിഷം മനസ്സിൽ വന്നത്, സുരേഷ് കൃഷ്ണ ചേട്ടനെ അനുസ്മരിപ്പിച്ചൊരു ഡയലോഗ് ആയിരുന്നു:
“നീ പോയി പടം കണ്ട് വാ… ഇവിടം ഞാൻ നോക്കിക്കൊള്ളാം”
മഴയുടെ അകമ്പടിയോടെ, മനസ് നിറഞ്ഞ സന്തോഷത്തോടെ ഞാൻ സിനിമ കാണാൻ കയറി!
